Wednesday, July 21, 2010

പുറത്തു മഴ പെയ്യുക ആയിരുന്നു തുറന്നിട്ട ജാലകത്തിലൂടെ ഞാന്‍ അസ്ഥികുടം പോലെ ഉണങങിയ മരം ഈറനണിയുനനത് കണ്ടു കൊണ്ടിരുന്നു. ഞാന്‍ കണ്ണുകളടച്ചു. മഴയുടെ ശബ്ദം. തുറന്നു കിടന്ന ജനലിലൂടെ എന്‍റെ കാമുകി എനിക്കരികിലക്ക് ഒഴുകി എത്തി. അവള്‍ എന്നെ ആലിംഗനം ചെയ്തു അവളുടെ സുഗന്ധം എന്നെ മതതുപിടിപപിചചു.ഞാന്‍ അവളോടൊപ്പം പറക്കാന്‍ തുടങ്ങുന്നു. നഗരത്തിനു മുകളിലൂടെ. മഴ ആസ്വദിക്കാന്‍നിര്‍ബന്ധിതരായ തെരുവ് തെണ്ടികള്‍ എന്നില്‍ അസൂയ ജനിപ്പിച്ചു. അവരുടെ മുഖങ്ങള്‍ നനഞ്ഞിരുന്നതിനു കാരണം മഴ അല്ല വിയര്പ്പാണന്ന് എനിക്കു തോന്നി. വേശ്യകള്‍ സന്തോഷവതികള്‍ ആയിരുന്നു മര്ദദകന്‍റെ ചീര്‍ത്ത ശരീരം മഴയെ ഭയന്നിരിക്കണം.